വര്‍ക്കല: നരിക്കല്ലുമുക്കില്‍ ഹോട്ടല്‍ ജീവനക്കാരനെ ഉടമ കുത്തിപ്പരിക്കേല്‍പ്പിച്ചു. വക്കം പുത്തന്‍വിളയില്‍ അമ്പാടിയില്‍ ഷാജി(42)ക്കാണ് കുത്തേറ്റത്. മുഖത്ത് കുത്തേറ്റ ഷാജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വര്‍ക്കല നരിക്കല്ലുമുക്കിലെ അല്‍ ജസീര്‍ ഹോട്ടലിലെ തൊഴിലാളിയാണ് ഷാജി. ഹോട്ടലുടമ ജസീറും തൊഴിലാളിയായ ഷാജിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഹോട്ടലുടമയെ തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ജസീറിനെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു.