ഇഷ്ട നമ്പർ സ്വന്തമാക്കണം: എറണാകുളം ആർടി ഓഫീസിൽ കുഞ്ചാക്കോ ബോബന്റെയും നിവിൻ പോളിയടെയും വാശിയേറിയ മത്സരം



കാക്കനാട്: ഇഷ്ട നമ്പർ സ്വന്തമാക്കാൻ എറണാകുളം ആർടി ഓഫീസിൽ സിനിമാ താരങ്ങളുടെ വാശിയേറിയ മത്സരം. കുഞ്ചാക്കോ ബോബനും നിവിൻ പോളിയുമാണ് തങ്ങളുടെ പുതിയ ആഡംബര കാറുകൾക്ക് ഇഷ്ടനമ്പർ സ്വന്തമാക്കാൻ കഴിഞ്ഞ ദിവസം ആർടി ഓഫീസിനെ സമീപിച്ചത്. കെഎൽ 07 ഡിജി 0459 നമ്പറിനാണ് കുഞ്ചാക്കോ രംഗത്തെത്തിയത്. കെഎൽ 07 ഡിജി 0011 നമ്പറിനായി നിവിനും അപേക്ഷിച്ചു.

0459 നമ്പർ ഫാൻസി നമ്പറല്ലാത്തതിനാൽ മറ്റാവശ്യക്കാർ ഉണ്ടാകില്ലെന്നാണ് ആർടി ഓഫീസ് ഉദ്യോഗസ്ഥർ കരുതിയിരുന്നതെങ്കിലും ഈ നമ്പറിന് വേറെ അപേക്ഷകർ എത്തിയതോടെ നമ്പർ ലേലത്തിൽ വയ്ക്കുകയായിരുന്നു. ഓൺലൈനായി നടന്ന ലേലത്തിൽ 20,000 രൂപ വിളിച്ച് കുഞ്ചാക്കോ ബോബൻ തന്നെ നമ്പർ സ്വന്തമാക്കി.
അതേസമയം നിവിൻ പോളിയുടേത് ഫാൻസി നമ്പറായതിനാൽ വാശിയേറിയ ലേലം വിളിയാണ് നടന്നത്. ഒടുവിൽ സ്വകാര്യ കമ്പനി 2.95 ലക്ഷം രൂപയ്ക്ക് നമ്പർ സ്വന്തമാക്കി. നിവിൻ 2.34 ലക്ഷം രൂപ വരെ വിളിച്ച് പിൻമാറുകയായിരുന്നു. കഴിഞ്ഞ ദിവസം കെഎൽ 07 ഡിജി 0007 46.24 ലക്ഷം രൂപയ്ക്കും കെഎൽ 07 ഡിജി 0001 25.52 ലക്ഷം രൂപയ്ക്കും ലേലത്തിൽ പോയിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال