ആനക്കൊമ്പിൽ പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്ത് കുന്നംകുളം സി ഐ യു കെ ഷാജഹാൻ പിടിച്ചത് പുലിവാല്.ക്രമസമാധാനം നടപ്പാക്കേണ്ട പൊലീസ് തന്നെ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ കമ്മീഷണർക്കും വനംവകുപ്പിനും പരാതി നൽകി വാക്കിംഗ് ഐ ഫൗണ്ടേഷൻ ഓഫ് അനിമൽ അഡോക്കസി,
കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് നടന്ന ആഘോഷത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിൽ നടന്ന പ്രാദേശിക കമ്മിറ്റിയുടെ ഉത്സവ എഴുന്നുള്ളിപ്പിൽ ചട്ടം ലംഘിച്ച് പൂരകമ്മിറ്റിക്കാരുടെ യൂണിഫോമണിഞ്ഞ് ആനയുടെ കൊമ്പിൽ പിടിച്ച് നിൽക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ ഉത്സവങ്ങൾ നടക്കുന്ന നാടും ഉത്സവങ്ങൾ ആരംഭിച്ചാൽ വിശ്രമമില്ലാതെ ജോലി ഭാരത്തിൽ നെട്ടോട്ടം ഓടുന്ന പോലീസിനെയും ആണ് ഇതുവരെ കുന്നംകുളത്തുകാർ കണ്ടിരുന്നത് എന്നാൽ എന്നാൽ കമ്മിറ്റിക്കാരുടെ യൂണിഫോമും അണിഞ്ഞ് സ്റ്റേഷൻ കോമ്പൗണ്ടിൽ ആനക്കൊമ്പിൽ പിടിച്ച് നിന്ന് ഫോട്ടോയും വീഡിയോയും പകർത്തുകയും കൊച്ച് കുഞ്ഞിനെക്കൊണ്ട് ആന്ക്കൊമ്പിൽ പിടിപ്പിക്കുന്നത് നോക്കി നിൽക്കുകയും ചെയ്യുന്ന സി ഐ ഷാജഹാന്റെ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.സാധാരണക്കാർ എങ്ങാനും പൂരത്തിന് ആനയുടെ അടുത്ത് പോയാൽ ലാത്തിയെടുത്ത് അടിച്ചു ഓടിക്കുന്ന പോലീസ് തന്നെ എല്ലാവിധ നാട്ടാന പരിപാലന ചട്ടങ്ങളും ലംഘിച്ച് നടത്തിയ പ്രവർത്തിക്കെതിരെ പരാതികളും പ്രതിഷേധവും വ്യാപകമായിരിക്കുകയാണ്