ലൈസന്‍സോ മറ്റ് അധികാര പത്രങ്ങളോ ഇല്ലാതെ തുകയെഴുതാത്ത ബ്ലാങ്ക് ചെക്ക് ലീഫുകൾ, വാഹനങ്ങളുടെ RC രേഖകൾ, വാഹനങ്ങൾ മുതലായവ ഈടായി വാങ്ങി പണം അമിത പലിശയ്ക്ക് കടം കൊടുത്ത് അമിത ലാഭമുണ്ടാക്കിയ മാടക്കത്ര താണിക്കുടം സ്വദേശിയായ ചുള്ളിക്കാടൻ വീട്ടിൽ
ജെയ്സൺ സി എ എന്നയാളെയാണ് വിയ്യൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ജെയ്സൻ റ വീട്ടിൽ അനധികൃതമായി ആധാരം, ബ്ലാങ്ക് മുദ്ര പത്രം, ബ്ലാങ്ക് ചെക്ക് ലീഫുകൾ, വാഹനങ്ങൾ മുതലായവ ഈടായി വാങ്ങി പണം അമിത പലിശയ്ക്ക് കടം കൊടുക്കുന്നുണ്ട് എന്നുമുള്ള വിവരം ലഭിക്കുകയായിരുന്നു.
ഒല്ലൂർ അസിസ്റ്റൻ്റ് കമ്മീഷണർ ഓഫ് പോലീസ് സുധീരൻ എസ് പിയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ നുഹ്മാനും സംഘവും നടത്തിയ പയിശോധനയിൽ സർട്ടിഫിക്കറ്റുകളും (RC രേഖകൾ), ബ്ലാങ്ക് ചെക്ക് ലീഫുകളും,
62,680/- രൂപയും, കണ്ടെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
വിയ്യൂർ ഇൻസ്പെക്ടർ മിഥുൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ നുഹ്മാൻ എൻ, ജയൻ, സിവിൽ പോലീസ് ഓഫീസർമാരായ ജോൺസൻ, ടോമി, സൗമ്യ എന്നിവരാണ് ഉണ്ടായിരുന്നത്.