കർദിനാൾ മാർ ആലഞ്ചേരിയെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ



തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ സന്ദർശിച്ച് ആശംസകൾ നേർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാളയം ലൂർദ് ഫെറോന പള്ളിയിലെത്തിയാണ് അദ്ദേഹം ആലഞ്ചേരിയെ കണ്ടത്. അനൗദ്യോ​ഗിക കൂടിക്കാഴ്ചയായിരുന്നെന്ന് കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു. ഈസ്റ്റർ ദിനത്തിൽ മുനമ്പം വിഷയത്തിലും രാജീവ് ചന്ദ്രശേഖർ പ്രതികരണം നടത്തി. മുനമ്പം വിഷയം ആരാണ് പരിഹരിക്കുന്നത് കാത്തിരുന്നു കാണാം എന്ന് അദ്ദേഹം പറഞ്ഞു. 

'കിരൺ‌ റിജിജു പറഞ്ഞത് സദുദ്ദേശത്തോടെയാണ് ഞാൻ കാണുന്നത്. കാര്യങ്ങൾ ഇവിടെ മറ്റൊരു തരത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. 35 കൊല്ലം കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ എന്താണ് ചെയ്തത്. വഖഫ് ബിൽ നടപ്പിലാകുമ്പോൾ മുനമ്പം പ്രശ്നത്തിലും പരിഹാരം ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം' എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال