തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന പോലീസ് ജീപ്പിൻെറെ ഗ്ലാസ്സ് എറിഞ്ഞുടച്ച കേസിലെ പ്രതികളും ലാലൂർ സ്വദേശികളുമായ ലാലൂർ തോപ്പിൻ പറമ്പിൽ പ്രജിത്ത് കരൂർ വീട്ടിൽ സന്തോഷ്, 17 വയസ്സുള്ള കുട്ടി എന്നവരെയാണ് വെസ്റ്റ് പോലീസ് പിടികൂടിയത്.
മാർച്ച് 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 9 മണിയോടെ പ്രതികൾ മോട്ടോർസൈക്കിളിൽ വന്ന് കല്ലെറിഞ്ഞ് ജീപ്പിൻറെ ചില്ല് തകർക്കുകയായിരുന്നു. സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇൻസ്പെക്ടർ അബ്ദുൾ റഹ്മാൻ ൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വിദഗ്ദമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കുട്ടിയെ ഗവ.ഒബ്സർവേഷനിലാക്കുകയും ചെയ്തു.
ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ സെസിൽകൃസ്ത്യൻരാജ്, ASIഹരിഹരൻ, SCPO മാമായ ടോണി വർഗ്ഗീസ്. അഖിൽ വിഷ്ണു. അലൻ, സുശാന്ത്, ഫിനു, മുകേഷ്, CPO വിഷ്ണു പ്രസാദ് എന്നിവരാണ് ഉണ്ടായിരുന്നത്.