ബീ കീപ്പിംഗ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു


കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്നിൽ ആദ്യമായി ആരംഭിച്ച ബി കീപ്പിംഗ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വ്യവസായ കയർ നിയമകാര്യ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. ബൽറാം കുമാർ ഉപാധ്യായ ഐപിഎസ് (ഡയറക്ടർ ജനറൽ പ്രിസൻസ് ആൻഡ് കറക്ഷൻ സർവീസ് ) ട്രെയിനികളെ അഭിസംബോധന ചെയ്തു.

കൗൺസിലർ ദീപിക, ഖാദി ബോർഡ് മെമ്പർമാരായ കമല സദാനന്ദൻ, കെ പി രണദിവെ , സിപിഐ എം ഏരിയ സെക്രട്ടറി പ്രതാപചന്ദ്രൻ, സിപിഐ മണ്ഡലം സെക്രട്ടറി പാപ്പനംകോട് അജയൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നേമം രാജൻ, ഖാദി ബോർഡ് ഫിനാൻഷ്യൽ അഡ്വൈസർ ഡി സദാനന്ദൻ,ഖാദി ബോർഡ് ഡയറക്ടർമാരായ കെ. ഷിബി, മിനി ബി, കെ വി രാജേഷ്, സി സുധാകരൻ എന്നിവർ പങ്കെടുത്തു. ഖാദി ബോർഡ് സെക്രട്ടറി ഡോക്ടർ കെ രതീഷ് സ്വാഗതവും, വില്ലേജ് ഇൻഡസ്ട്രീസ് ഡയറക്ടർ മേരി വിർജിൻ നന്ദിയും രേഖപ്പെടുത്തി.

ആറുമാസം ദൈർഘ്യമുള്ള ബീ കീപ്പിംഗ് കോഴ്സ് ആണ് ഇവിടെ ആരംഭിച്ചത്. ആദ്യ പരിശീലനത്തിൽ 50 വിദ്യാർഥികൾ പങ്കെടുക്കുന്നു. എസ്എസ്എൽസി ആണ് മാനദണ്ഡം , സാങ്കേതികമായി ആധുനിക രീതിയിൽ തേനീച്ചകളെ പരിപാലിക്കുന്നതിനും തേൻ ഉത്പാദിപ്പിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും ഈ പരിശീലനത്തിലൂടെ സാധിക്കും. ഈ പരിശീലനം നല്ല രീതിയിൽ പൂർത്തിയാക്കുന്നവർക്ക് പി എസ് സിയിൽ അപേക്ഷിക്കുന്നതിനുള്ള അവസരവും ഉണ്ട്. ഖാദി ബോർഡ് ആദ്യമായാണ് ഇത്തരത്തിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال