ടെലികോം മേഖലയിലേക്ക് രംഗപ്രവേശം ചെയ്യാനുള്ള തീരുമാനത്തില്‍നിന്നു പിന്മാറി അദാനി



മുംബൈ: ടെലികോം മേഖലയിലേക്ക് രംഗപ്രവേശം ചെയ്യാനുള്ള തീരുമാനത്തില്‍നിന്നു പിന്മാറി അദാനി ഗ്രൂപ്പ്. മൂന്നുവര്‍ഷംമുന്‍പ് ലേലത്തില്‍ സ്വന്തമാക്കിയ 5 ജി സ്‌പെക്ട്രം അദാനി ഗ്രൂപ്പിലെ അദാനി ഡേറ്റ നെറ്റ്വര്‍ക്‌സ് ഭാരതി എയര്‍ടെല്‍ ഗ്രൂപ്പ് ഏറ്റെടുത്തു. സുനില്‍ ഭാരതി മിത്തലിന്റെ ഭാരതി എയര്‍ടെലും ഉപകമ്പനിയായ ഭാരതി ഹെക്‌സാകോമും ചേര്‍ന്നാണ് സ്‌പെക്ട്രം ഏറ്റെടുക്കുന്നത്.

2022 ല്‍ നടന്ന 5ജി സ്പെക്ട്രം ലേലത്തിലേക്ക് അദാനി ഗ്രൂപ്പ് അപ്രതീക്ഷിതമായാണ് രംഗപ്രവേശം ചെയ്തത്. രാജ്യത്തെ മുന്‍നിര വ്യവസായ സ്ഥാപനങ്ങളിലൊന്നായ അദാനി ഗ്രൂപ്പിന്റെ 5ജി രംഗത്തേക്കുള്ള വരവ് ജിയോ ഉള്‍പ്പടെയുള്ള ടെലികോം കമ്പനികള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ 100 കോടി മാത്രം കെട്ടിവെച്ചാണ് അദാനി ഗ്രൂപ്പ് ലേലത്തില്‍ പങ്കെടുത്തത്. 212 കോടി രൂപ ചെലവിട്ട് 26 ജിഗാഹെര്‍ട്‌സ് ബാന്‍ഡിലുള്ള 400 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്.
റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, തുടങ്ങിയ സ്ഥാപനങ്ങളാണ് ലേലത്തില്‍ പങ്കെടുത്ത മറ്റ് കമ്പനികള്‍. അദാനി ഗ്രൂപ്പ് പൊതുജനങ്ങള്‍ക്കായുള്ള ടെലികോം സേവന രംഗത്തേക്ക് വരുന്നില്ലെന്നും, സ്വന്തം കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആഭ്യന്തര ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് 5ജി സ്പെക്ട്രം വാങ്ങിയത് എന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ഏതെങ്കിലും വിധത്തില്‍ ഉപയോഗപ്പെടുത്തിയിരുന്നോ എന്ന് വ്യക്തമല്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال