വാടാനപ്പള്ളി : സംസ്ഥാന വ്യാപകമായി ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ ഉത്തരവ് പ്രകാരം തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടത്തി വരുന്ന "Operation D Hunt" ന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഇടുക്കി അടിമാലി സ്വദേശിയായ മാണിക്ക്യം ആണ് നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഗഞ്ചാവുമായി പിടിയിലായത്..
വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിൽ പട്രോളിംഗിനിടെ ചേറ്റുവ ഷാ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിന് സമീപം വെച്ച് റോഡരികിൽ നിന്നിരുന്ന മാണിക്ക്യം പോലീസിനെ കണ്ട് പരുങ്ങുകയും ഓടാൻ ശ്രമിക്കുന്നതായും കണ്ട് മാണിക്ക്യത്തിനെ തടഞ്ഞ് നിർത്തി പരിശോധിച്ചതിൽ നിന്നാണ് മാണിക്ക്യത്തിന്റെ മടിക്കുത്തിൽ ഒരു പ്ലാസ്റ്റിക് കവറിലായി വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഗഞ്ചാവ് കണ്ടെടുത്ത് അറസ്റ്റ് ചെയ്തത്.
വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ശ്രീലക്ഷ്മി, റഫീഖ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനേഷ് എന്നിവർ ചേർന്നാണ് മാണിക്ക്യത്തിനെ അറസ്റ്റ് ചെയ്തത്…