പഞ്ചസാര വിഷമാണെന്ന് യുഎസ് ആരോഗ്യ സെക്രട്ടറി



പഞ്ചസാര വിഷമാണെന്ന് യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ. ഒരു വാർത്താസമ്മേളനത്തിനിടെയാണ് കെന്നഡി ഇക്കാര്യം പറഞ്ഞത്. ഭക്ഷണത്തിൽ നിന്ന് പഞ്ചസാര പൂർണമായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പഞ്ചസാരയുടെ പൂർണനിരോധനം സാധ്യമാകില്ലെന്നും കെന്നഡി കൂട്ടിച്ചേർത്തു.

'പഞ്ചസാര പൂർണമായും ഒഴിവാക്കാൻ നമുക്ക് സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ, അമേരിക്കക്കാരുടെ ഭക്ഷണത്തിൽ എത്ര അളവിൽ പഞ്ചസാരയുണ്ടെന്ന് നാം അവരെ ബോധിപ്പിക്കണം. യഥാർഥത്തിൽ പഞ്ചസാര ഒഴിവാക്കണമെന്നും ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങളും നൽകേണ്ടതുണ്ട്.
ശക്തമായ ലേബൽ നിർദേശങ്ങളും സർക്കാരിന്റെ മാർ​ഗനിർദേശങ്ങളും നടപ്പാക്കേണ്ടതുണ്ട്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നീ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കുന്ന പഞ്ചസാര ഒഴിവാക്കുന്നത് ആളുകളെ സഹായിക്കും. എന്താണ് കഴിക്കുന്നത് എന്ന് ഇനിമുതൽ അമേരിക്കക്കാർ അറിയും. യുഎസിൽ ഇപ്പോഴും അംഗീകാരമുള്ള ഭക്ഷണത്തിൽ ചേർക്കുന്ന ചില കൃത്രിമ കളറുകൾ 2026-ഓടെ പൂർണമായും ഒഴിവാക്കും', കെന്നഡി പറഞ്ഞു
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال