വരവിൽ കവിഞ്ഞ സ്വത്ത്: കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി



മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കെ എം എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതിയിലാണ് ഹൈക്കോടതി നടപടി.

പരാതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിച്ച ശേഷമാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

2015ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറിയായിരിക്കെ കെ എ എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നയിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. സിബിഐ കൊച്ചി യൂണിറ്റിനാണ് കേസ് അന്വേഷണം ഏറ്റെടുക്കാന്‍ കോടതി നിർദേശം നല്‍കിയിരിക്കുന്നത്. അതേസമയം കെ എം എബ്രഹാമിനെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന് നേരത്തെ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال