വില്പനയ്ക്കായി എത്തിച്ച രാസലഹരിയുടെ അന്വേഷണത്തിൽ ബാംഗ്ളൂർ സ്വദേശി പിടിയിൽ



തൃശൂ-ർ ഈസ്റ്റ് പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേസ്റ്റേഷൻ പരിസരങ്ങളിലുള്ള പരിശേധനയിൽ  രാസലഹരിയുമായി
ചാവക്കാട് സ്വദേശികളെ ഈസ്റ്റ് പോലീസ് പിടികൂടിയിരുന്നു ഇതുമായി ബന്ധപെട്ട തുടർ അന്വേഷണത്തിലാണ്  ബാംഗ്ളൂരിലുള്ള ഹോരമാവ് അഗ്ര സ്വദേശിയായ ഭരത്  നെ തൃശ്ശൂർ ACP സ്‌ക്വാഡും ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്.


കഴിഞ്ഞ മാർച്ച് 1 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റേഷനിലേക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സബ് ഇൻസ്പെ്കടർ ബിപിൻ പി നായരും സംഘവും റെയിൽവേ സ്റ്റേഷൻ പരിസരത്തു നടത്തിയ പരിശോധനകളിലാണ് 47.80 ഗ്രാം രാസലഹരി ചാവക്കാട് സ്വദേശികളിൽ നിന്നും കണ്ടെത്തിയത്.

പിന്നീടുനടന്ന തുടർ അന്വേഷണത്തിൽ വില്പനയ്ക്കായുള്ള രാസലഹരി ഇവർ ബാംഗ്ളൂരിൽ നിന്നും ഭരത് എന്നയാളുടെ കയ്യിൽ നിന്നാണ് വാങ്ങിയത് എന്ന് മനസ്സിലാവുകയും കൂടുതൽ അന്വേഷണങ്ങൾക്കായി അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻെറ നിർദ്ദേശത്തിൽ ഇൻസ്പെക്ടർ ജിജോ എം ജെ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബാംഗ്ളൂരിൽ എത്തിചേരുകയും ചെയ്തു.   ബാംഗ്ളൂരിലെത്തിയ പോലീസ് സംഘത്തിൻെറ കൃത്യതയാർന്ന അന്വേഷണത്തിൽ പ്രതികൾക്ക് രാസലഹരി നൽകിയ ഭരതിനെ ഹോരമാവ് അഗ്രയിലുള്ള ചേരിയിൽ നിന്നും ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴ്പ്പെടുത്തിയത്.
 
തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻെറ നിർദ്ദേശത്തിൽ ഈസ്റ്റ് ഇൻസ്പെക്ടർ ജിജോ എം ജെ നേതൃത്വം നൽകിയ അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെ്കടർ ബിപിൻ പി നായർ, അസിസ്റ്റൻറ് സബ് ഇൻസ്പെ്കർ പി.പി മഹേഷ്കുമാർ . സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ആർ സൂരജ്, സിവിൽ പോലീസ് ഓഫീസർമാരായ പി.ഹരീഷ്കുമാർ ,വി.ബി ദീപക്, എം.എസ് അജ്മൽ എന്നിവരാണ് ഉണ്ടായിരുന്നത്
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال