ദില്ലി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ത്ഥി ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും പ്രതിഷേധിക്കുവാനുള്ള വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ അവകാശത്തെ ഹനിക്കുകയും ചെയ്യുന്ന യൂണിവേഴ്‌സിറ്റി അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.
രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളെയും കാവിവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ തുടര്‍ സമരപടി പരിപാടികള്‍ ആഹ്വാനം ചെയ്യും.. അതേസമയം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ അധികൃതര്‍ക്കെതിരെ നിയമ പോരാട്ടം തുടരുകയാണ്.