ആലപ്പു‍ഴയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു


ആലപ്പു‍ഴ അരൂക്കുറ്റിയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പുളിന്താനത്ത് ശരവണൻ്റെ ഭാര്യ വനജ (52) ആണ് മരിച്ചത്. അയൽവാസികളായ വിജീഷ്(44), ജയേഷ്(42) എന്നിവരാണ് പ്രതികൾ. ചൊവ്വ രാത്രി പത്തോടെയാണ് സംഭവം. വീടുകയറിയുള്ള ആക്രമണത്തിൽ തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. പ്രതികൾ ഒളിവിലാണ്. ഇരുകുടുംബങ്ങളും തമ്മിൽ നേരത്തെയും സംഘർഷം ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ നിലവിലുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال