കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 9.30 ന് സര്‍വകലാശാല ആസ്ഥാനത്തെ സെനറ്റ് ഹാളിലാണ് വോട്ടെടുപ്പ്. വിദ്യാര്‍ത്ഥി യൂണിയന്‍, സ്റ്റുഡന്റ്‌സ് കൗണ്‍സില്‍, സെനറ്റ് എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പുകളാണ് നടക്കുക. ഉച്ചയ്ക്ക് 2 ന് ആദ്യ ഘട്ട വോട്ടെണ്ണല്‍ ആരംഭിക്കും.
കഴിഞ്ഞ യൂണിയന്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ നേടിയെങ്കിലും, യൂണിയന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വൈസ് ചാന്‍സിലര്‍ അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങളും യൂണിവേഴ്‌സിറ്റിയില്‍ നടന്നിരുന്നില്ല. വലിയ പൊലീസ് സുരക്ഷയോടെ ആയിരിക്കും ഇത്തവണത്തെ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ്.