ഗ്രാമകം നാടകോത്സവത്തിനോടനുബന്ധിച്ച് ചിത്രരചനാ ക്യാമ്പ് ആരംഭിച്ചു. ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടക്കുന്നത്. നാടകോത്സവം നടക്കുന്ന വേലൂർ ഗവ.രാജ സാർ രാമവർമ്മ ഹയർ സെക്കൻ്ററി സ്ക്കൂൾ ഗ്രൗണ്ടിൽ പ്രേത്യകം തയ്യറാക്കിയ പന്തലിലാണ് രചന പുരോഗമിക്കുന്നത്. ജില്ലയിലെ ഇരുപതോളം ചിത്രകാരന്മാരാണ് ചിത്രരചനയിൽ പങ്കെടുക്കുന്നത്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് ഗ്രാമകത്തിൻ്റെ നാടകോത്സവത്തിന് പുതു മാനങ്ങളാണ് സമ്മാനിക്കുന്നത്.
Tags
thrissur