കണ്ടാണശ്ശേരിയിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.


കണ്ടാണശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന കളത്തിൽ സ്റ്റോഴ്സിൽ നിന്നും തൊട്ട് അടുത്തുള്ള വീട്ടിൽ നിന്നും വൻ തോതിൽ നിരോധിത പുകയില ഉൽപന്നമായ ഹാൻസ് കണ്ടെടുത്തു. ആരോഗ്യ വകുപ്പിന് ലഭിച്ച രഹസ്യ വിവരമനുസരിച്ച് ഹെൽത്ത് ഇൻസ്പെക്ടർ എൻ.എഫ് . ജോസഫിൻ്റെ നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ്  നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.കടയോട് ചേർന്നുള്ള വീടിന്റെ ഉപയോ​ഗിക്കാത്ത ചിമ്മിണിയിൽ അതിവിദ​ഗ്ദമായി ഒളിപ്പിച്ച നിലയിലാണ് ലഹരി നിരോധിക പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥറ്‍ അറിയിച്ചതനുസരിച്ച് കുന്നംകുളം എക്സൈസ് ഉദ്യേ​ഗസ്ഥർ സ്ഥലത്തെത്തി.വാർഡ് മെമ്പർ ഷീബ ചന്ദ്രൻ , എക്സൈസ് ഇൻസ്‌പെക്ടർ കെ.മണികണ്ഠൻ. , സിവിൽ എക്സൈസ് ഓഫീസർ ജിതിൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സതീഷ്, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിഞ്ചു ജേക്കബ് .സി, വി.എൽ.ബിജു, ടി.എസ്.ശരത് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال