വേലൂർ ഗ്രാമകം നാടകോത്സവത്തിന് അരങ്ങുണർന്നു

 


വേലൂർ ഗ്രാമകം നാടകോത്സവത്തിന് അരങ്ങുണർന്നു. വേലൂർ ആർ.എസ്.ആർ.വി ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കുന്ന നാടകോത്സവത്തിൻ്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ നടൻ ടി.ജി.രവി നിർവഹിച്ചു. സംഘാടക സമിതി ചെയർ പേഴ്സൺ പി.കൃഷ്ണദാസ് അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്.പ്രിൻസ് വിശിഷ്ടാതിഥിയായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ്, വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ഷോബി, അബിൽ ബേബി, പി.കെ.സുരേഷ്, കെ.വിനോദ്‌കുമാർ, വി.എം. മനോഷ് എന്നിവർ സംസാരിച്ചു. തുടർന്ന് പുന്നപ്ര മരുതം തിയേറ്റർ ഗ്രൂപ്പിന്റെ മാടൻ മോക്ഷം എന്ന നാടകം അരങ്ങേറി.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال