കണ്ടാണശ്ശേരി പഞ്ചായത്തിലെ ആളൂർ പള്ളിക്ക് സമീപം വഴിയരികിൽ അജൈവ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ ആശാരി കടവ്, പുളിഞ്ചോട് -ആലുവ സ്വദേശിക്ക് 7000 രുപ പിഴ ചുമത്തി. മാലിന്യം വലിച്ചെറിഞ്ഞ വിവരം വാർഡ്തല ആരോഗ്യ ശുചിത്വ കമ്മിറ്റി അംഗം വിവരം നൽകിയ ഉടൻ എത്തിയ ആരോഗ്യ പ്രവർത്തകർ മാലിന്യം പരിശോധിച്ചപ്പോൾ ലഭിച്ച മരുന്ന് ലിസ്റ്റുകൾ, ലോണ്ടറി സ്ഥാപനത്തിൽ നിന്ന് രശീതികൾ, വാഹനത്തിൻ്റെ സർവീസ് ചെയ്തതിൻ്റെ ബില്ലുകൾ ലഭിച്ചു. തെളിവുകൾ ഫോണിലൂടെ അയച്ചു നൽകിപ്പോൾ ഇവർ ഗുരുവായൂർ പോകുന്ന വഴിയെ അറിയാതെ വലിച്ചെറിഞ്ഞതാണെന്ന് സമ്മതിക്കുകയായിരുന്നു. കുറ്റപത്ര നോട്ടീസ് തയ്യാറാക്കി പിഴ അടക്കാൻ QR കോഡും അയച്ചു നൽകിപ്പോഴാണ് പിഴ ഓൺലൈനിൽ അടച്ചത്. വഴിയരികിലെ മാലിന്യം ആരോഗ്യ പ്രവർത്തകർ തന്നെ എടുത്ത് മാറ്റുകയായിരുന്നു. അന്വേഷണ റിപ്പോർട്ട് ഹെൽത്ത് ഇൻസ്പെക്ടർ എൻ.എഫ് ജോസഫ് നൽകി.പരിശോധനക്ക് ജൂനിയർ പബ്ലിക്ക് ഹെൽത്ത് നെഴ്സ് വിനീത ഫിനോജ്, ജൂനിയർ ഹെൽത്ത് ഇൻ സ്പെക്ടർമാരായ ബിഞ്ചു ജേക്കബ്.സി, ടി .എസ്.ശരത് എന്നിവർ നേതൃത്വം നൽകി