മഞ്ചേരി എസ്.ബി.ഐ.എ.ടിഎമ്മിൽ ആണ് കവർച്ചാ ശ്രമം നടന്നത്.

 


മഞ്ചേരി : മഞ്ചേരി കോഴിക്കോട് റോഡിലെ എസ്.ബി.ഐ.എ.ടിഎമ്മിൽ ആണ് കവർച്ചാ ശ്രമം നടന്നത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടു പേർ എ.ടി.എം തകർക്കാൻ ശ്രമിച്ചെങ്കിലും ദൗത്യം പരാജയപ്പെടുകയാണ് ഉണ്ടായത്. പുലർച്ചെ ഒരു മണിയോടെ ഹെൽമെറ്റ്  ധരിച്ച് എത്തിയ രണ്ടു പേർ പരിസരം നിരീക്ഷണം നടത്തി  മടങ്ങുകയാണുണ്ടായത്. പിന്നീട് വന്നാണ് മോഷ്ടാക്കൾ എ.ടി.എം തകർക്കാൻ ശ്രമിച്ചതെന്ന് സി.സി.ടി.വി  ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പോലീസ് പറഞ്ഞു. ബാങ്ക് അധികൃതരുടെ പരാതി കിട്ടിയതിനെ തുടർന്ന്  മഞ്ചേരി പോലീസ് കേസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال