ഹോട്ടലിൽ നിന്ന് ഡാൻസാഫ് സംഘത്തെ കണ്ട് ഷൈൻ ടോം ചാക്കോ പേടിച്ചോടിയ ദിവസം 20,000 രൂപയുടെ ലഹരി ഇടപാട് ഡ്രഗ് ഡീലർ സജീറുമായി നടത്തിയതിന്റെ തെളിവുകൾ പൊലീസിന്. മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്നും ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
NDPS നിയമത്തിലെ സെക്ഷൻ 27, 29 എന്നീ വകുപ്പ് പ്രകാരമാണ് ഷൈനിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് അന്വേഷിച്ചെത്തിയ ഡ്രഗ് ഡീലറായ സജീറുമായുള്ള ബന്ധം ഷൈൻ സമ്മതിച്ചു. ഷൈനിന് ആദ്യം സജീറിനെ പരിചയമില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും കോൾ ലോഗ് കാണിച്ച് ഫോൺകോളിനെ പറ്റി വിശദീകരിക്കാൻ പറഞ്ഞപ്പോൾ ബന്ധം സമ്മതിക്കുകയായിരുന്നു.
ഷൈനിനെ തെളിവുകള്‍ നിരത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാട്, സമാന കേസുകളില്‍ ഉള്‍പ്പെട്ടവരുമായുള്ള ബന്ധം, ഫോണ്‍ കോളുകള്‍, മൊഴികളിലെ വൈരുധ്യം തുടങ്ങിയവയാണ് ഷൈനിനെ കുരുക്കിയ തെളിവുകള്‍. തെളിവുകള്‍ ശേഖരിച്ച ശേഷമാണ് നോട്ടീസ് നല്‍കിയത്. ലഹരി ഉപയോഗിച്ചോയെന്ന് ഷൈനിനെ പരിശോധിക്കും. സ്രവം, തലമുടി, രക്തം എന്നിവ പരിശോധിക്കും.