കൊല്ലത്തിൽ നിന്ന് 108 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ സംഭവം: രണ്ടുപേർ അറസ്റ്റിൽ


കൊല്ലം ന​ഗരത്തിൽ നിന്ന് 108 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം തൊളിക്കുഴി സ്വദേശി സജിൻ മുഹമ്മദ്, കൊല്ലം നിലമേൽ സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്. വിപണയിൽ 50 ലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങളാണ് വെസ്റ്റ് പൊലീസ് പുലർച്ചെ പിടികൂടിയത്. നേരത്തെയും ഷിബു നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ കേസിൽ പ്രതിയാണ്.

പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. ഇന്ന് പുലർച്ചെ 3ഓടെയാണ് ലഹരി വസ്തുക്കൾ വാഹനത്തിൽ കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രികാല പെട്രോളിം​ഗ് ശക്തമാക്കിയിരുന്നു. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ലഹരി വസ്തുക്കളുമായെത്തിയ വാഹനം നിർനത്താതെ കടന്നുപോയി. വാഹനം അമിത വേഗതയിലായിരുന്നു. പൊലീസ് വാഹനം പിന്തുടർന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്.

പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ വാഹനം ആനന്ദവല്ലീശ്വരം ഭാ​ഗത്ത് ഒരു ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال