ബെംഗളൂരു: കഴിഞ്ഞയാഴ്ച 37 കാരനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്. ഭാര്യയും ഭാര്യയുടെ അമ്മയും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് പ്രതികളെയും നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച്ചയോടെയാണ് സഭവം. ചിക്കബനവാരയിലെ വിജനമായ ഒരു പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ നിന്ന് ലോക്നാഥ് സിങ്ങിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 5.00 മണിയോടു കൂടിയാണ് നാട്ടുകാരിൽ ചിലർ മൃതശരീരം കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം 5.30 ഓടെ പൊലീസ് സ്ഥലത്തെത്തിയതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായും നോർത്ത് ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സൈദുൽ അദാവത് പറഞ്ഞു.