ഭാവനയും ഭർത്താവ് നവീനുമായി വേർപിരിയാൻ പോകുന്നുവെന്ന പ്രചാരണം: മറുപടിയുമായി നടി



കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടി ഭാവന ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഭാവനയും ഭർത്താവ് നവീനുമായി വേർപിരിയാൻ പോകുന്നുവെന്ന തരത്തിലായിരുന്നു പ്രചരണം. ഇരുവരും ഒന്നിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വരാത്തതാണ് ഈ അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. ഇപ്പോഴിതാ ഈ ആരോപണങ്ങൾക്കെല്ലാം മറുപടിയുമായി ഭാവന തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. 

ഭർത്താവും ഒത്തുള്ള ഫോട്ടോകൾ കാണാത്തത് കൊണ്ടാണ് വിവാഹ മോചിതരായെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നതെന്നും തങ്ങളുടെ ബന്ധം തെളിയിക്കാൻ സെൽഫികൾ പോസ്റ്റ് ചെയ്യേണ്ടതുണ്ടോ എന്നും ഭാവന ചോദിക്കുന്നു. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال