തുളസിത്തറയില്‍ മോശമായ പ്രവൃത്തി നടത്തിയ ഹോട്ടല്‍ ഉടമയ്‌ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കണം: ഹൈക്കോടതി



കൊച്ചി: ഗുരുവായൂരില്‍ ഒരു സ്ഥാപനത്തിനു മുന്‍പിലെ തുളസിത്തറയില്‍ മോശമായ പ്രവൃത്തി നടത്തിയ ഹോട്ടല്‍ ഉടമയ്‌ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.

ഹോട്ടലുടമയ്ക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന വാദം പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാകില്ല. അങ്ങനെയുണ്ടെങ്കില്‍ എങ്ങനെയാണ് ഡ്രൈവിങ് ലൈസന്‍സും ഹോട്ടല്‍ ലൈസന്‍സും ലഭിച്ചതെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
ഹോട്ടലുടമയുടെ പ്രവൃത്തിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതിന്റെപേരില്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചെന്നതടക്കമുള്ള കേസില്‍ അറസ്റ്റിലായ ആലപ്പുഴ സ്വദേശി ആര്‍. ശ്രീരാജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഈ നിര്‍ദേശം.
ഹിന്ദുമതത്തിന് തുളസിത്തറ പരിശുദ്ധമായ ഇടമാണ്. ഹോട്ടലുടമയുടെ പ്രവൃത്തി ഹിന്ദുമതത്തില്‍പ്പെട്ടവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال