അമേരിക്കയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള ഉത്തരവ്: പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു



വാഷിംഗ്ടൺ: അമേരിക്കയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. പൊതു വിദ്യാഭ്യാസത്തിന്‍റെ പൂർണ ചുമതല ഇനി സംസ്ഥാനങ്ങൾക്കായിരിക്കുമെന്നും വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ട്രംപ് നിർദേശിച്ചു.

നിലവിൽ അമേരിക്കയിലെ പ്രൈമറി, സെക്കൻഡറി സ്കൂളുകളുടെ 13 ശതമാനം ഫണ്ടിംഗ് നൽകുന്നത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ്. ഉത്തരവ് നിലവിൽ വന്നാൽ ഈ സാമ്പത്തിക സഹായം അവസാനിക്കും.

അതേസമയം, കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കാനുള്ള ഉത്തരവ് പ്രാബല്യത്തിൽ വരാൻ യുഎസ് കോൺഗ്രസിന്‍റെ അനുമതി വേണം. മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയിലെ ഏഴ് അംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചാലേ ഭൂരിപക്ഷമാകൂ.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال