സുല്‍ത്താന്‍ബത്തേരി(വയനാട്): മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കെഎസ്ആര്‍ടിസി ബസില്‍ നടത്തിയ പരിശോധനയില്‍ യാത്രക്കാരി കഞ്ചാവുമായി പിടിയില്‍. വയനാട് വൈത്തിരി വെങ്ങപ്പള്ളി വാവാടി പ്രീതുവിലാസത്തില്‍ പ്രീതുനായര്‍ (25) ആണ് പിടിയിലായത്. 45 ഗ്രാം കഞ്ചാവ് കൈവശംവെച്ച് കടത്തിക്കൊണ്ടുവന്നതിനാണ് ഇവരെ അറസ്റ്റുചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മുത്തങ്ങ ചെക്ക്പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ. സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മൈസൂരു ഭാഗത്തുനിന്ന് വയനാട്ടിലേക്ക് വരുകയായിരുന്ന ബസിലാണ് പ്രീതുനായര്‍ യാത്രചെയ്തിരുന്നത്.
പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സുനില്‍, പ്രിവന്റീവ് ഓഫീസര്‍ എ. ദീപു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.വി. പ്രജീഷ്, സജി പോള്‍, ടി.ജി. പ്രസന്ന, പി.സി. അനില എന്നിവരുമുണ്ടായിരുന്നു.