ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിൽ മിനിലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം 'സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
വ്യാഴാഴ്ച രാവിലെ 7:20 ഓടെ പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിൽ വച്ചായിരുന്നു അപകടം.വി ആർ പൂരം സ്വദേശി അശോകന്റെ മകൻ അനീഷ് ആണ് മരിച്ചത്.40 വയസ്സായിരുന്നു.മരപ്പണിക്കാരനാണ് അനീഷ് .കെമിക്കലും ആയി വന്ന ലോറിയാണ് അനീഷിനെ സ്കൂട്ടറിൽ ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ ലോറിക്ക് തീ പിടിച്ചെങ്കിലും ഉടൻതന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി.