കുന്നംകുളം നഗരസഭ പരിധിയിൽ 14 കാട്ട്പന്നികളെ വെടിവെച്ചു കൊന്നു.മേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിക്കുന്നത് പതിവായ സാഹചര്യത്തിലാണ് പന്നികളെ കൊല്ലാനുള്ള തീരുമാനമെടുത്തത്.
എറണാകുളം മരട് സ്വദേശി സംഗീതിനാണ് പന്നികളെ വെടിവയ്ക്കാനുള്ള കരാർ നഗരസഭയിൽ നിന്ന് ലഭിച്ചിരുന്നത് . ഇന്നലെ രാത്രി നടത്തിയ തിരച്ചിലാണ് പന്നികളെ കണ്ടെത്തുകയും തുടർന്ന് വെടിവെച്ച് കൊല്ലുകയും ചെയ്തത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കുന്നംകുളം, കാണിയാമ്പാൽ, നെഹ്റു നഗർ, ചീരംകുളം, ആർത്താറ്റ് മേഖലകളിൽ നിന്നായി പന്നികളെ കണ്ടെത്തിയത്.കഴിഞ്ഞ ഒരു വർഷം മുമ്പ് മേഖലയിൽ നിന്നും ഒരു പന്നിയെ വെടിവെച്ച് കൊന്നിരുന്നു. മാസങ്ങളായി കൗൺസിലിൽ നഗരത്തിലെ പന്നിശല്യത്തെക്കുറിച്ച് കുറിച്ച്
ചർച്ച പതിവായിരുന്നു.ഒടുവിൽ പുതിയ കരാറുകാരനെ കണ്ടെത്തി പന്നികളെ കൊല്ലാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു