മലബാറില്‍ ഇന്നും നാളെയും അരമണിക്കൂര്‍ നേരത്തേക്ക് വൈദ്യുതി നിയന്ത്രണം

കണ്ണൂര്‍: മലബാറില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. ഇന്നും നാളെയും മലബാറിന്റെ ചിലഭാഗങ്ങളില്‍ അരമണിക്കൂര്‍ നേരത്തേക്കാകും വൈദ്യുതി നിയന്ത്രണം. 

കക്കയം ജലവൈദ്യുതപദ്ധതിയുടെ പെന്‍സ്റ്റോക്കില്‍ ലീക്കേജിനെ തുടര്‍ന്ന് വൈദ്യുതോത്പാദനം നിര്‍ത്തിവച്ചതോടെയാണ് നിയന്ത്രണം.150 മെഗാവാട്ടിന്റെ കുറവാണ് ഉത്പാദനത്തില്‍ ആകെ ഉണ്ടായിരിക്കുന്നത്. കൂടുതല്‍ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമം തുടരുകയാണ്. 

വൈകീട്ട് 6 മണിക്കുശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال