ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയ സംഭവം: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ്


നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ്. ഷൈനിന്റെ തൃശ്ശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കും. ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയ സംഭവത്തില്‍ വിശദീകരണം തേടും. നാളെ ഹാജരാകാന്‍ ആണ് നിര്‍ദ്ദേശം. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. രാവിലെ 10ന് നോര്‍ത്ത് എസ്‌ഐയുടെ മുമ്പാകെ ഹാജരാകണം.

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ലഹരി പരിശോധനയ്ക്കിടെയാണ് നടൻ ഓടി രക്ഷപ്പെട്ടത്. ഡാൻസാഫ് സംഘം മുറി പരിശോധിക്കാൻ എത്തിയ വേളയിലാണ് നടൻ ഇറങ്ങി ഓടിയത്. എറണാകുളം നോര്‍ത്തിലുള്ള ഹോട്ടലിലെ മൂന്നാം നിലയില്‍ നിന്നാണ് ഷൈന്‍ ഇറങ്ങിയോടിയത്. താമസിച്ചിരുന്ന മുറിയുടെ ജനാല വഴി രണ്ടാം നിലയിലേക്ക് ചാടിയ നടന്‍ പിന്നീട് സ്റ്റെയര്‍കേസ് വഴി പുറത്തേക്കോടുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അതേസമയം, ലഹരി പരിശോധനയ്ക്കിടെ ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോ തമിഴ്‌നാട്ടിൽ ഉണ്ടെന്ന് സൂചന ലഭിച്ചതായി പൊലീസ്. നടന്റെ മൊബൈലിന്റെ ടവർ ലൊക്കേഷൻ തമിഴ്‌നാട്ടിൽ ലഭിച്ചതായി പൊലീസ് അറിയിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال