മലപ്പുറം: തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. പീഡന ദൃശ്യങ്ങൾ പകർത്തി ആൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30)യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
To advertise here, Contact Us
യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു പീഡനം. ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് യുവതിയുടെ ഭർത്താവ് തിരൂർ ബി.പി. അങ്ങാടി സ്വദേശി സാബിക് ആണെന്നാണ് വിവരം. ഇയാൾ ഇപ്പോൾ ഒളിവിലാണ്.
സാബികും സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരനും ലഹരികൊടുക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. പരാതിയിൽ തിരൂർ പോലീസാണ് യുവതിയ്ക്കെതിരേ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. യുവതിയുടെ ഭർത്താവ് സാബിക്കിനായി പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.