'ലൈംഗികച്ചുവയോടെ സംസാരിച്ചു'; ഷൈന്‍ ടോം ചാക്കൊക്കെതിരെ ആരോപണവുമായി മറ്റൊരു നടി കൂടി രംഗത്ത്


കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന ആരോപണവുമായി മറ്റൊരു നടി കൂടി രംഗത്ത്. സൂത്രവാക്യം എന്ന ചിത്രത്തില്‍ അഭിനയിച്ച അപര്‍ണ ജോണ്‍സാണ് ആരോപണവുമായി രംഗത്തെത്തിയത്. സെറ്റില്‍ വെച്ച് ഷൈന്‍ തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് അപര്‍ണയുടെ ആരോപണം. നേരത്തേ ഇതേ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഷൈന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് നടി വിന്‍ സി അലോഷ്യസ് രംഗത്തെത്തിയിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال