ഗ്രീൻവുഡ്‌സ് കോളേജിൽ ചോദ്യപേപ്പർ ചോർന്ന സംഭവം: പ്രിൻസിപ്പാളിനെതിരെ കേസെടുത്തു


കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ്‌സ് കോളേജിൽ ബിസിഎ 6 ആം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ പ്രിൻസിപ്പാൾ പി. അജീഷിനെതിരെ കേസെടുത്തു. ബേക്കൽ പൊലീസാണ് കേസെടുത്തത് . ഇമെയിൽ വഴി അയച്ച പരീക്ഷ പേപ്പർ രഹസ്യസ്വഭാവം സൂക്ഷിക്കാതെ പരീക്ഷക്ക് മുൻപ് പരസ്യപ്പെടുത്തിയെന്നാണ്‌ എഫ്. ഐ. ആറിൽ പറഞ്ഞിരിക്കുന്നത്. സർവകലാശാലയെ വഞ്ചിച്ചെന്നും എഫ്ഐആറിൽ പറയുന്നുണ്ട് .
കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിസിഎ ആറാം സെമസ്റ്റര്‍ ചോദ്യപ്പേപ്പറാണ് ചോർന്നത്. പരീക്ഷയ്ക്ക് രണ്ടുമണിക്കൂര്‍ മുന്‍പ് കോളേജ് പ്രിന്‍സിപ്പലിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് യൂണിവേഴ്‌സിറ്റി അധികൃതര്‍ അയച്ച ചോദ്യപ്പേപ്പറിന്റെ ലിങ്കാണ് ചോര്‍ന്നത്. ഇത് വിദ്യാര്‍ഥികള്‍ക്ക് വാട്‌സാപ്പ് വഴി ഉള്‍പ്പെടെ ലഭ്യമാവുകയായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال