താന്ന്യം : പെരുങ്ങോട്ടുകരയിൽ കോഴിക്കടയുടെ മറവിൽ ഹാൻസ് വിൽപ്പനയും നടത്തിവന്നിരുന്ന ഉമ്മയേയും മകനേയും പൊലിസ് അറസ്റ്റ് ചെയ്തു. താന്ന്യം ദൈവാലയത്തിന് വടക്കുഭാഗം താമസിക്കുന്ന തെരുവത്ത് പറമ്പിൽ സക്കീന, മകൻ ഷമീർ എന്നിവരെയാണ് അന്തിക്കാട് പൊലീസ് വീട് വളഞ്ഞ് പിടികൂടിയത്. ഇവരുടെ വീട്ടിൽ നിന്ന് രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1665 പേക്കറ്റ് ഹാൻസ് പൊലീസ് പിടിച്ചെടുത്തു. പെരിങ്ങോട്ടുകര മൂന്നും കൂടിയ സെന്ററിന്റെ വടക്ക് ഭാഗത്താണ് കോഴിക്കട നടത്തിവരുന്നത്. കോഴിയിലധികം ഹാൻസ് വിൽപ്പനയാണ് തകൃതിയായി നടന്നു വന്നിരുന്നത്. വീട്ടിൽ ചാക്കുകളിലായി സൂക്ഷിച്ച് ആവശ്യത്തിന് കടയിൽ കൊണ്ടുവന്നായിരുന്നു വിൽപ്പന. പകലും രാത്രിയും വിൽപ്പന പൊടിപൂരമാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി അന്തിക്കാട് പൊലീസ് പാഞ്ഞെത്തി വീട് വളഞ്ഞാണ് പരിശോധന നടത്തിയത്. ഹാൻസ് ചാക്കുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു