തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയിൽ ആശ പ്രവർത്തകർ നടത്തുന്ന രാപകൽ സമരം 73ാം ദിവസത്തിലേക്ക് കടന്നു. മേയ് 5 മുതൽ ആശ വർക്കർമാരുടെ സമരയാത്ര ആരംഭിക്കും.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രാപകൽ യാത്രകൾ സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. മേയ് അഞ്ചുമുതൽ ജൂൺ 17 വരെയാണ് രാപ്പകൽ യാത്ര. ജൂൺ 17ന് തിരികെ സമരവേദിയിൽ എത്തും.
കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എംഎ ബിന്ദു ആയിരിക്കും ജാഥാ ക്യാപ്റ്റൻ. ഇന്ന് സ്വന്തം നിലയ്ക്ക് ആശാ വർക്കർമാർക്ക് ഓണറേറിയം വർധിപ്പിച്ച തദ്ദേശസ്ഥാപന പ്രതിനിധികളെ കഴിഞ്ഞ ദിവസം സമരവേദിയിൽ ആദരിച്ചിരുന്നു. ‘
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ അനുകൂല്യമായി അഞ്ചുലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റ് നടയിൽ രാപകൽ സമരം ആരംഭിച്ചത്.